പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ പ്രധാനമന്ത്രി ഇറങ്ങുക . അതിനുശേഷം കാര്‍ മാര്‍ഗ്ഗം വഴിയാണ് തൃശൂര്‍ നഗരത്തിലെത്തുക. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിച്ച് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നീളും. തുടര്‍ന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്രമന്ത്രിമാര്‍, വിവിധ മേഖലകളില്‍ പ്രമുഖരായ വനിതാ പ്രതിനിധികള്‍, തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സുരേഷ് ഗോപി അടക്കമുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രണ്ട് ലക്ഷം സ്ത്രീകളാണ് മഹിളാ സംഗമത്തില്‍ പങ്കെടുക്കുന്നത്.
സമുദായ നേതാക്കളുമായുള്ള കൂടികാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. നാലരയോടെ സമ്മേളനം സമാപിക്കും. കനത്ത സുരക്ഷയിലാണ് തൃശൂര്‍. 3000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇടവഴികളിലൊന്നും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. ജനുവരി അവസാനത്തോടെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നതിനാലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.
Also Read; ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 30
നടി ശോഭന, ബീനാ കണ്ണന്‍, ഡോ.എം എസ് സുനില്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം. 200 ഓളം മഹിളാ വോളണ്ടിയര്‍മാര്‍ സമ്മേളന നഗരി നിയന്ത്രിക്കും.