കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ്
കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി പോലീസ്. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു.
കോഴിക്കോട് പുന്നക്കല്‍ ചപ്പാത്ത് കടവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
കാറിലെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നക്കല്‍ സ്വദേശി താഴത്ത് പറമ്പില്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടെതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. രാത്രി 12 മണിക്ക് ഇതുവഴി പോയ ബൈക്ക് യാത്രികന്‍ കാര്‍ കത്തുന്നത് കണുകയും ഉടനെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
Also Read ;വീണാ വിജയന്റെ മാസപ്പടി വിവാദം സിപിഎം നിലപാടെന്തന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
അതിനുശേഷം പോലീസ് സ്ഥലത്തെത്തി തീയണച്ചു. നമ്പര്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മനസിലായത്. ഇന്ന് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം