ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റിപ്പബ്ലിക്ദിന പരേഡിന് കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്കും മറ്റും കയറുന്നതിനു മുന്‍പ് നോക്കാന്‍ മന്ത്രിക്കാവുമോയെന്നും റിയാസ് ചോദിച്ചു.
പിടികിട്ടാപ്പുള്ളിയുടെ വാഹനമായാല്‍ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തം. കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നും ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മന്ത്രി കണ്ണൂരില്‍ പ്രതികരിച്ചു.
Also Read; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
‘പരേഡില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണ്? അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാല്‍ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണ്? എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് ജില്ലാ കളക്ടര്‍ മറുപടി നല്‍കിയത്. ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നില്‍. ഇതിലൊന്നും ഞങ്ങള്‍ക്ക് പേടിയില്ല. ഞങ്ങളെ ജനങ്ങള്‍ക്ക് അറിയാം. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.’- മന്ത്രി റിയാസ് പറഞ്ഞു.