ഈ ബീച്ചിലെത്തിയാല്‍ ചൂലിന് അടിക്കും

യുവതി-യുവാക്കള്‍ ഇനി ബീച്ചില്‍ എത്തിയാല്‍ ചൂലിന് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി വനിതകള്‍. കോഴിക്കോട് കോന്നാട് ബീച്ചിലാണ് ബിജെപിയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. വെസ്റ്റ് ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ചൂലുമായി ഇറങ്ങിയ മഹിളകള്‍ ബീച്ചില്‍ ഉണ്ടായിരുന്ന യുവതി -യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാനാണ് ചൂല്‍ സമരവുമായി രംഗത്തിറങ്ങിയത് എന്നാണ് ബിജെപിയുടെ വിശദീകരണം.
Also Read; പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം
കോന്നാട് ബീച്ചില്‍ കമിതാക്കളുടെ ശല്യം കാരണം കുടുംബമായി ഇറങ്ങാനാവുന്നില്ലെന്ന വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. ബി.ജെ.പി ഏരിയ ജനറല്‍ സെക്രട്ടറി മാലിനി സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു സദാചാര സമരം അരങ്ങേറിയത്.