സീറ്റുവിഭജനം കഴിഞ്ഞു, 15 മണ്ഡലങ്ങളില്‍ സി പി എം; വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സിപിഎം. ഇടതുമുന്നണിയിലെ സീറ്റുവിഭജനം പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളിലേക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും. കഴിഞ്ഞതവണ സംസ്ഥാനത്ത് ഒരു സീറ്റിലൊതുങ്ങിപ്പോകേണ്ടി വന്ന പാര്‍ട്ടി ഇത്തവണ ഓരോ മണ്ഡലത്തിലും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കടക്കുന്നത്.
Also Read ;കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍
ഇടതുമുന്നണിയില്‍ 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, പാലക്കാട്, ചാലക്കുടി, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ സിപിഐയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മുമാണ് ജനവിധി തേടുക.
സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും പൊതു രാഷ്ട്രീയസ്ഥിതിയും അടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വം അവതരിപ്പിക്കും
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം