റംസാന്‍ വ്രതാരംഭത്തോടനുബന്ധിച്ച് വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കി യുഎഇ

ദുബായ്: വ്രതശുദ്ധിയോടെ റംസാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മുഴുവനും. അതിനാല്‍ യുഎഇ നിവാസികള്‍ക്കായി പുണ്യമാസത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. അതിനുവേണ്ടി റംസാന്‍ മാസത്തില്‍ 35 ദശലക്ഷം ദിര്‍ഹം അനുവദിച്ചിരിക്കുകയാണ് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. പതിനായിരത്തോളം ഉത്പന്നങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്.
വില കുറച്ചവയില്‍ 80 ശതമാനവും അവശ്യ ഭക്ഷ്യ വസ്തുക്കളാണ്. യുഎഇയിലെ 67 ബ്രാഞ്ചുകളില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മാവ്, അരി എന്നിവയ്ക്ക് 75 ശതമാനത്തോളം വിലക്കുറവ് ഉണ്ടാവുമെന്നും റീട്ടെയിലര്‍ അറിയിക്കുന്നു. ഇതിനുപുറമേ പതിനായിരത്തിന് മുകളിലുള്ള ഉത്പന്നങ്ങള്‍ക്ക് ഫെബ്രുവരി 22 മുതല്‍ പ്രതിവാര ഓഫറുകള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
കൂടാതെ വമ്പന്‍ സമ്മാനങ്ങളും റംസാന്‍ അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്ചയിലും രണ്ട് സുസുക്കി ഡിസൈര്‍ കാറുകള്‍, 5000 ദിര്‍ഹത്തിന്റെ ഫര്‍ണിച്ചര്‍ ഗിഫ്റ്റ് കാര്‍ഡുകള്‍, 300 ദിര്‍ഹത്തിനുമുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കായി 1000 ദിര്‍ഹത്തിന്റെ 32 ഷോപ്പിംഗ് കാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുള്ളത്.
ആഗോള വിതരണ ശൃംഖലയുടെ വെല്ലുവിളികള്‍ക്കിടയിലും, ഷാര്‍ജ സഹകരണ സൊസൈറ്റിയുടെ എല്ലാ ശാഖകളിലും ആവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും മിതമായ നിരക്കിലെ വിതരണം ഉറപ്പാക്കുമെന്ന് സിഇഒ മാജിദ് അല്‍ ജുനൈദ് പറഞ്ഞു. റംസാന്‍ മാസത്തിലെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും ജുനൈദ് കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം