മേപ്പാടി: നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിറയെ വീടുകളുണ്ടായിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടിയിലിപ്പോള്‍ കെട്ടിടാവശിഷ്ടങ്ങളും ചളിമണ്ണും കല്ലുകളും മാത്രമാണ്. പക്ഷേ അതിനടിയില്‍ ഇനിയും കണ്ടെത്താനാകാത്ത ഒത്തിരി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.