മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റു ; പതിനാലുകാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം. ചെമ്മാട് സ്വദേശി വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14 ) ആണ് മരിച്ചത്. തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് നിഹാല്‍.മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ കുട്ടിയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]