35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക്

പ്രതിമാസം 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് വന്ന നായകനാണ് വിക്രാന്ത് മസ്സേ. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്ന 12ത്ത് ഫെയിലിന്റെ ഈ നായകന്‍ 2007 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നുവെങ്കിലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്നാണ് വിക്രാന്ത് പറയുന്നത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ […]