December 4, 2024

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകളും അരിത ബാബുവിന് 31930 വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകര്‍ മുതല്‍ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവര്‍ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. Also Read; നവംബര്‍ […]