December 30, 2025

ഓട്ടോ കെട്ടിവലിച്ചുകൊണ്ട്‌പോകുന്ന കയറ് കഴുത്തില്‍ കുരുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊച്ചി: ഓട്ടോ കെട്ടിവലിച്ചുകൊണ്ട്‌പോകുന്ന കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടി റോഡില്‍ ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്. നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Also Read; കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍