December 1, 2025

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍; മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണ കേസിലെ പ്രതി 18 വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സക്കീറിനെ (39) ആണ് ഡി സി പി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. Also Read; കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം […]

എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍

ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ക്രൂരതയ്ക്ക് പിന്നില്‍ 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലെ പോലീസ് കസ്റ്റഡിയിലുള്ള കുട്ടികള്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് മൃതദേഹം കനാലില്‍ തള്ളിയെന്ന വിവരം പുറത്ത് വന്നത്. പക്ഷെ മൃതദേഹം ഇതുവരെയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. Also Read ; സിനിമയില്‍ നിന്ന് സാഹിത്യത്തിലേക്ക്; കവിതാ സമാഹാരവുമായി പ്രണവ് മോഹന്‍ലാല്‍ മുച്ചുമാരി പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ […]

കളിയിക്കാവിള കൊലക്കേസ്; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയിലായി, കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. Also Read ; പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍; കേസ് റോഡ് തടസ്സപ്പെടുത്തിയതിന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. കാറിന്റെ രേഖകള്‍ […]

കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. Also Read ; സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട […]

ടിപി വധക്കേസ്; മൂന്ന് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടില്‍ […]

മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

മംഗലാപുരം: പരീക്ഷക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ വെച്ച് കടബ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടികളെ മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് ഈ ക്രൂരകൃത്യത്തിന് അഭിന്‍ മുതിര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. Also Read ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇയാള്‍ സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഒരു […]

കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കോഴിക്കോട് : മുക്കം എന്‍ഐടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയചന്ദ്രനെ ഇപ്പോള്‍ കെ എം സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ;ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ് പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. […]

സിദ്ധാര്‍ഥന്റെ മരണം; പ്രധാനപ്രതി അഖില്‍ പിടിയില്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രധാനപ്രതിയായ അഖില്‍ പിടിയില്‍. പ്രതിയെ പാലക്കാട് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗം ഉള്‍പ്പെടെ ഏഴുപേരാണ് ഇതുവരെ പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. Also Read ;മാനഹാനി ഭയന്ന് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഒടുവില്‍ ക്രൂരത വെളിപ്പെടുത്തി അമ്മ അഖിലിനെക്കൂടാതെ സുല്‍ത്താന്‍ ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് […]

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ്

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിക്ക് കഠിനതടവ്. കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോര്‍ജിനു (57) വിചാരണക്കോടതി 3 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം.കെ.ഗണേഷാണു ശിക്ഷ വിധിച്ചത്. Also Read ; വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയേറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് ഫിയോക് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ചു സോബി ജോര്‍ജ് നടത്തിയ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു. പിന്നീട് […]