ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു പക്ഷേ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേസമയം വിഷയത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. Also Read ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. […]