December 1, 2025

പൂരം കലക്കല്‍ വിവാദം ; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. നേരത്തെ ഡിജിപി തള്ളിക്കളഞ്ഞതാണ് എഡിജിപിയുടെ ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവസ്വത്തിലെ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ പുതിയ ഡിജിപി ചുമതലയേല്‍ക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. Also Read ; എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല് ‘തൃശ്ശൂര്‍ പൂരം കലക്കല്‍’, ആര്‍എസ്എസ് നേതാക്കളുമായി […]

സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മൂലം ആളുകളുടെ ജീവന്‍ നഷ്ട്‌പ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. Also Read ; തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട… ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ […]

എം ആര്‍ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയതിലും വിവാദം ; ഘടകകക്ഷികള്‍ക്കും അതൃപ്തി

തിരുവനന്തപുരം: വിശ്വസ്തനായ എഡിജിപിയെ ഒടുവില്‍ മുഖ്യമന്ത്രി കൈവിട്ടു. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടു. ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റി. പകരം ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനാണ് ചുമതല കൊടുത്തിരിക്കുന്നത്. അതേസമയം അജിത് കുമാറിന് സായുധ ബറ്റാലിയന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടില്ല. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ അജിത് […]

തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ […]

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. Also Read ; യുവാവിന്റെ പീഡന പരാതി ; സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീര്‍ പറഞ്ഞു. അതേസമയം […]

എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും തൃശൂര്‍ ജനതയെ അവഹേളിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ സ്വന്തം മണ്ഡലമായ വടകരയില്‍ നിന്നും പേടിച്ചോടിയെന്നും സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ലെന്നും പറഞ്ഞ മുരളീധരന്‍ 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും കൂട്ടിച്ചേര്‍ത്തു. […]

എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ നിസാരവത്ക്കരിച്ച് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയതിനെ നിസാരവത്ക്കരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വിഷയം അവസാനിപ്പിക്കുകയായിരുന്നു. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചക്ക് നേരെ ആഞ്ഞടിച്ചിരുന്നു […]

എഡിജിപി ആര്‍എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി, കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ മേല്‍ ചാര്‍ത്തുകയാണ്: പിവി അന്‍വര്‍

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും’ പി വി അന്‍വര്‍ ആരോപിച്ചു. ‘അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള […]

കൂടിക്കാഴ്ച എന്തിനെന്ന് കേരളം അറിയണം, എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും അത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. Also Read; മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് […]

  • 1
  • 2