തൃശൂര്‍ പൂരം അലങ്കോലപ്പെടല്‍: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോര്‍ട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പൂരം അലങ്കോലപ്പെട്ടിട്ടും എംആര്‍ അജിത്കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു. Also Read; വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം സംസ്ഥാനത്തിന്റെ പിന്തുണയോടെ നാട്ടിലെത്തിക്കാന്‍ ശ്രമം: സുരേഷ് ഗോപി പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ […]

സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല; ഡിജിപി ചുരുക്കപ്പട്ടികയില്‍ നിന്ന് എംആര്‍ അജിത്കുമാര്‍ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു പി എസ് സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. Also Read; ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 10 പേരെ കാണാനില്ല എം.ആര്‍. […]

അനധികൃത സ്വത്ത് സമ്പാദന കേസ്: എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി ഫയല്‍ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം […]

ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് റിപ്പോര്‍ട്ട് മടക്കിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അജിത് കുമാറിനെതിരായ അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും […]

എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ; റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ആറ് മണിക്കൂര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ […]

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോര്‍ട്ടില്‍ നടപടിയായില്ല

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.പൊളിറ്റില്‍ സെക്രട്ടറി പി ശശി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍, കെകെ രാകേഷ് എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതാണെന്നും ദൈനംദിന ഓഫീസ് നിര്‍വഹണത്തിന്റെ ഭാഗമാണെന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. Also Read ; ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ 16 വര്‍ഷം; ഒടുവില്‍ യുവതിക്ക് […]

ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം ; അജിത് കുമാറിനെതിരെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെറിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. Also Read ; എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ് ഒരു മാസത്തെ അന്വേഷണത്തിനുശേഷം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകളില്‍ […]

‘സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല’- അന്‍വര്‍ എംഎല്‍എ

മലപ്പുറം: എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാറിന് കസേര മാറ്റമല്ല വേണ്ടത് മറിച്ച് സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. എഡിജിപി ഫ്‌ളാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണെന്നും അജിതിനെ കൈവിടാതെ പൊതുസമൂഹത്തെ കബളിപ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. Also Read ; രാഹുല്‍ മാങ്കൂട്ടത്തില്‍ അണ്‍ഫിറ്റ്, കെ മുരളീധരനെ മത്സരിപ്പിക്കണം; പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവനയോടും പിവി അന്‍വര്‍ പ്രതികരിച്ചു. സ്വര്‍ണ്ണം കടത്തുന്നത് ഒരു […]

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അതേസമയം എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. Also Read; അഭിമുഖ വിവാദം: പിആര്‍ […]

‘താന്‍ കുത്തുന്നത് കൊമ്പനോട്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകള്‍’ ; പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: സര്‍ക്കാരിനും പോലീസിനുമെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എ. താന്‍ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു. തനിക്കെതിരെ കേസുകള്‍ ഇനിയും വന്നു കൊണ്ടേയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചു. ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല. ഫോണ്‍ ചോര്‍ത്തുണ്ടെന്ന് പറഞ്ഞതിലാണ് കേസ് ഇതെന്ത് നീതിയാണെന്നും പി വി അന്‍വര്‍ ചോദിച്ചു. Also Read […]