അജിത്കുമാറിനെ മാറ്റിയേക്കില്ല, തൃശൂര്‍പൂരം വിവാദത്തില്‍ ത്രിതല അന്വേഷണം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റാതെ സര്‍ക്കാര്‍. തല്‍ക്കാലം എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം. Also Read ; കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പോലീസ് […]

‘കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു’ ; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളില്‍ ഒത്ത് തീര്‍പ്പുണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയില്‍ അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് അന്‍വര്‍ എംഎല്‍എ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ […]

മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് പി വി അന്‍വര്‍ ; ‘തനിക്ക് സ്വാര്‍ത്ഥ താല്പര്യങ്ങളില്ല, ജനങ്ങള്‍ കൂടെ ഉണ്ട്’

മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വര്‍ണ കള്ളക്കടത്തില്‍ പി.ശശിക്ക് പങ്കുണ്ട്.ഒരു എസ്.പി മാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചു കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കില്‍ വരട്ടെ, കാണാം എന്ന് അന്‍വര്‍ […]

‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ

കോട്ടയം: ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ‘ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല’. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. Also Read ; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു […]

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത് – പി ജയരാജന്‍

തിരുവനന്തപുരം: അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. അന്‍വര്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ഇതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തിനാണ് അന്‍വര്‍ തുടര്‍ച്ചയായ വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്നതെന്ന് ജയരാജന്‍ ചോദിച്ചു. Also Read ; പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും അന്‍വര്‍ ചില പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്തുപറഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. […]

മുഖ്യമന്ത്രി ചതിച്ചു ; പോലീസിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് അന്‍വര്‍, ഇനി പ്രതീക്ഷ കോടതിയില്‍

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. Also […]

പൂരം കലക്കല്‍ വിവാദം; എഡിജിപിക്ക് തിരിച്ചടി, റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. പൂരം കലക്കിയതില്‍ മറ്റ് ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി തള്ളിയത്. പോരാത്തതിന് പൂരം കലക്കല്‍ വിവാദത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം എഡിജിപിക്കെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. Also Read ; ‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് […]

‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. വ്യാഴായ്ച വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അന്‍വര്‍ നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. Also Read ; വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍ ‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ […]

തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ […]

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2 പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. Also Read ; ‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി എഡിജിപിയുടെ സുഹൃത്തായ ആര്‍എസ്എസ് […]