33 ലക്ഷത്തിന്റെ ഫ്‌ളാറ്റ് 65 ലക്ഷത്തിന് വിറ്റു; എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് […]

എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫിന്റെ യോഗം. എംആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ നിലപാട് വിശദീകരിക്കാന്‍ സാധ്യതയുണ്ട്. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതില്‍ നേരത്തെ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതോടോപ്പം സര്‍ക്കാരിന്റെ പുതിയ മദ്യനയവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. Also Read ; വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് […]

വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

തിരുവനന്തപുരം : പിവി അന്‍നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുമിടയില്‍ നല്‍കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. വരുന്ന ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് അറിയിച്ച് കത്ത് നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെ അവധി കഴിഞ്ഞ് വരുമ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. Also Read ; വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ […]