December 1, 2025

‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ഡിജിപിക്ക്. തനിക്കെതിരെ നടക്കുന്ന അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരോ ഡിജിപിയോ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്ന് എഡിജിപി കത്തയച്ചത്. Also Read; ഇന്ന് അത്തം ; തൃപ്പൂണിത്തറയില്‍ ഇന്ന് അത്തച്ചമയം അതേസമയം […]

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ വിശദമായ വിവരശേഖരണമാണ് അന്വേഷണ സംഘം നടത്തുന്നത്. ഇതിന് ശേഷമാകും അന്‍വറിന്റെ മൊഴി രേഖപ്പെടുത്തുക. ഓരോ പരാതിയിലും പ്രത്യേകം അന്വേഷണം നടത്തും. Also Read ; കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി എഡിജിപി എംആര്‍ അജിത്കുമാര്‍, മുന്‍ എസ്പി സുജിത് ദാസ്, […]

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ : പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദമായി ശ്രദ്ധയില്‍പ്പെടുത്തിയതായി പി വി അന്‍വര്‍ എംഎല്‍എ. പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതികൊടുത്തതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു. Also Read ; അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ […]

തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, നടപ്പിലാക്കിയത് അജിത് കുമാര്‍ : കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ മുരളീധരന്‍. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തതെന്നും മുരളീധരന്‍ ആരോപിച്ചു. Also Read ; ‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’ ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ […]

എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും ; ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന് സാധ്യത

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എഡിജിപിക്കെതിരെ കര്‍ശന നടപടി. ക്രമസമാധാന ചുമതലയില്‍ എം ആര്‍ അജിത് കുമാറിന് പകരം ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിനെ ചുമതലപ്പെടുത്താനാണ് സാധ്യത.സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, ഫോണ്‍ ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ അജിത് കുമാര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തിയത്. Also Read ; ‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍ […]

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിഷയം ഡിജിപി അന്വേഷിക്കുമെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കും. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ അതിന്റെ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി […]

  • 1
  • 2