October 26, 2025

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. Also Read; ‘വി ഡി സതീശന്‍ ചെളിവാരിയെറിഞ്ഞു, ഇനി പ്രതീക്ഷ കെ സി വേണുഗോപാലി’ലെന്ന് പി വി അന്‍വര്‍ മര്‍ദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി […]

മുത്തങ്ങ സമര നേതാവും ജോഗി സ്മാരക ശില്പിയുമായ വേങ്ങൂര്‍ ശിവരാമന്‍ ഓര്‍മയായി

മീനങ്ങാടി: ആദിവാസി നേതാവും ഹരിതസേന സ്ഥാപകാംഗവുമായ വേങ്ങൂര്‍ ശിവരാമന്‍ (59) ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്യാന്തര ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ശിവരാമന്‍, സമരത്തിന് 22 ആണ്ട് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് അന്തരിച്ചത്. 2003 ഫെബ്രുവരി 19ന് ആയിരുന്നു കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പ്. സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് വെടിവെപ്പില്‍ സമരമുഖത്തുണ്ടായിരുന്ന ജോഗി കൊല്ലപ്പെട്ടു. ചോരവാര്‍ന്ന് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മുത്തങ്ങ ആദിവാസി സമരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചെമ്മാട് ജോഗിയുടെ ഓര്‍മ്മക്കായി സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് […]

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പോലീസ്

കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പോലീസിന് പിടികൂടാനായില്ല. യുവാവിനെ ഉപദ്രവിച്ച കമ്പളക്കാട് സ്വദേശി ഹര്‍ഷിദിനും സുഹൃത്തുക്കള്‍ക്കുമായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഇന്നലെ തന്നെ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാര്‍ കണിയാംപറ്റയില്‍ നിന്ന് കണ്ടെത്തി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ആദിവാസി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിലും മന്ത്രി ഒ ആര്‍ കേളുവിന്റെ […]