മുത്തങ്ങ സമര നേതാവും ജോഗി സ്മാരക ശില്പിയുമായ വേങ്ങൂര്‍ ശിവരാമന്‍ ഓര്‍മയായി
മീനങ്ങാടി: ആദിവാസി നേതാവും ഹരിതസേന സ്ഥാപകാംഗവുമായ വേങ്ങൂര്‍ ശിവരാമന്‍ (59) ഹൃദയാഘാതം മൂലം അന്തരിച്ചു. രാജ്യാന്തര ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ശിവരാമന്‍, സമരത്തിന് 22 ആണ്ട് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് അന്തരിച്ചത്. 2003 ഫെബ്രുവരി 19ന് ആയിരുന്നു കേരളത്തെ നടുക്കിയ മുത്തങ്ങ വെടിവെയ്പ്പ്. സമരത്തെ അടിച്ചമര്‍ത്താനുള്ള പോലീസ് വെടിവെപ്പില്‍ സമരമുഖത്തുണ്ടായിരുന്ന ജോഗി കൊല്ലപ്പെട്ടു. ചോരവാര്‍ന്ന് ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മുത്തങ്ങ ആദിവാസി സമരത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചെമ്മാട് ജോഗിയുടെ ഓര്‍മ്മക്കായി സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് […]