അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചു; അഡ്വ. ആളൂരിനെതിരെയുള്ള യുവതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അഡ്വ ബി.എ ആളൂരിന്റെ മൊഴിയെടുക്കാന്‍ പോലീസ്. ഭൂമി കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയോട് ആളൂര്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ആളൂരിന്റെ മൊഴിയെടുക്കുക എന്നാണ് പുറത്തു വരുന്ന വിവരം. Also Read ; കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു അതേസമയം യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. […]