January 28, 2025

ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാമി ചാറ്റ് ബോട്ട്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ഥാടന കാലം സമ്മാനിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന സ്വാമി ചാറ്റ് ബോട്ട് എന്ന എ ഐ സഹായിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്വാമി ചാറ്റ് ബോട്ട് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം സ്വാമി ചാറ്റ് ബോട്ട് ഉറപ്പ് വരുത്തുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ […]

എഐ വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. സമ്മതമില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കുമാണ് കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയത്. ചിത്രത്തിന്റെ സംഗീതസംവിധായകനായ വിവേക് സാഗറിനും നോട്ടീസയച്ചിട്ടുണ്ട്. എസ്പിബിയുടെ മകന്‍ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്. Also Read ; വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍ അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ […]

ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിര്‍മിതബുദ്ധി ഡീപ് ഫേക്കുകള്‍ നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ […]