October 25, 2025

നിലപാടില്‍ നിന്നും വ്യതിചലിച്ചു, ഇടത്പക്ഷത്തെ വഞ്ചിച്ചു, ശിവന്‍കുട്ടി ചേട്ടന് അഭിവാദ്യങ്ങള്‍; മന്ത്രിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : നിലപാടില്‍ നിന്ന് വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിദ്യാര്‍ത്ഥി സംഘടന ഉയര്‍ത്തിയത്. വി ശിവന്‍കുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും എഐഎസ്എഫ് പറഞ്ഞു. നിലപാട് എന്നത് ഒരു വാക്കല്ല. അത് കാട്ടിക്കൊടുത്തത് കേരളത്തില്‍ ഇടതുപക്ഷമാണ്. മുന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ വി ശിവന്‍കുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നായിരുന്നു എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം […]