മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. എന്നാല്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യും. എന്‍സിപി നേതാവ് അജിത് പവാറിന് ധനകാര്യ ആസൂത്രണ വകുപ്പും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. Also Read ; വെള്ളാപ്പള്ളി […]

കൂറുമാറാന്‍ 100 കോടി! 50 കോടി വീതം ഓഫര്‍ ; തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായത് ഈ നീക്കം

തിരുവനന്തപുരം: എന്‍സിപി എംഎല്‍എ തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അദ്ദേഹം 50 കോടി രൂപ വാഗ്ദാനം ചെയ്ത് രണ്ട് എല്‍ഡിഎഫ് മന്ത്രിമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയെന്ന പരാതി കാരണം. ഈ ഗുരുതരമായ ആക്ഷേപം മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു. ഈ കാരണമാണ് തോമസ് കെ തോമസിന്റെ മന്ത്രി സഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം […]

മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും

ഡല്‍ഹി: മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍. ഡീസലിന് രണ്ട് രൂപയും പെട്രോളിന്65 പൈസയുമാണ് കുറച്ചത്. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ‘ഡീസലിന്റെ നികുതി മുംബൈ മേഖലയില്‍ 24% ല്‍ നിന്ന് 21% ആയി കുറയ്ക്കുകയാണ്. ഫലത്തില്‍ ഡീസല്‍ വില ലിറ്ററിന് 2 രൂപ കുറയും. മുംബൈ മേഖലയില്‍, പെട്രോളിന്റെ നികുതി 26% ല്‍ നിന്ന് […]

മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ ; ഇന്‍ഡ്യാ മുന്നണിക്ക് കരുത്തേകി ഉള്ളി കര്‍ഷകര്‍

മഹാരാഷ്ട്ര : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ സഖ്യം.മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ 29 സീറ്റിലും ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്.അതേസമയം എന്‍ഡിഎ സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ രണ്ട് സംസ്ഥാനങ്ങളിലുമുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റം ദേശീയ തലത്തിലെ മൊത്തം ട്രെന്‍ഡില്‍ നിര്‍ണ്ണായകമാവും. Also Read ; ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍ ഇന്‍ഡ്യ മുന്നണിയിലെ മൂന്ന് […]