December 23, 2025

ഇനി അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകണ്ട, സര്‍ക്കാര്‍ ഓഫീസുകളില്‍ യുപിഐ വഴി പണമടയ്ക്കാം…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം. നിലവില്‍ ഇ-രസീത് വഴിയാണ് പണമിയപാടുകള്‍ സ്വീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പാണ് ഇതിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ഇ-രസീതുകള്‍ വഴിയാണ് തുക സ്വീകരിക്കുന്നത്. ഇ-രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും […]

അക്ഷയ സംരംഭകരാവാന്‍ അവസരം

തൃശൂര്‍: ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ ക്ഷണിച്ചു. സ്ഥല, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് പ്ലസ്ടു യോഗ്യതയും സാങ്കേതിക പരിജ്ഞനവും വേണം. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. THE DIRECTOR AKSHAYA എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡി.ഡി നമ്പര്‍ ഓണ്‍ലൈനില്‍ എന്‍ട്രി ചെയ്യണം. അപേക്ഷ ഒക്ടോബര്‍ മൂന്ന് മുതല്‍ 18 വൈകീട്ട് അഞ്ചുവരെ http://akshaya.kemetric.com/aes/registration എന്ന ലിങ്കില്‍ പ്രവേശിച്ച് സമര്‍പ്പിക്കാം. ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങള്‍: വെങ്ങിണിശ്ശേരി (പാറളം പഞ്ചായത്ത്), […]