December 1, 2025

തൃശൂരിലെ അൽ മുക്താദിർ ജ്വല്ലറിയിൽ രാത്രി വൈകിയും നിക്ഷേപകർ ആധിയോടെ പ്രതിഷേധിക്കുന്നു; പരിഹാര ചർച്ചകളുമായി മാനേജ്മെന്റ്; വിശ്വാസം നഷ്ടപ്പെട്ട് നിക്ഷേപകർ

തൃശൂര്‍: തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ രാത്രി വൈകിയും നിക്ഷേപകരുടെ പ്രതിഷേധം. ജ്വല്ലറി പറഞ്ഞ ഓഫര്‍ പ്രകാരമുള്ള സ്വര്‍ണ്ണം തിരിച്ചുകിട്ടില്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി ആളുകള്‍ എത്തിത്തുടങ്ങിയത്. പലരും അടുത്ത ആഴ്ചയിലേക്ക് കല്ല്യാണം നടക്കേണ്ടവരാണ്. ഇരുപതും മുപ്പതും ലക്ഷങ്ങള്‍ ഡെപ്പോസിറ്റ് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹ ആവശ്യത്തിനായി പഴയ സ്വര്‍ണം നല്‍കി പണിക്കൂലിയില്ലാതെ പുതിയ സ്വര്‍ണം വാങ്ങാനായി നിക്ഷേപിച്ചവരുമുണ്ട്. മുഖ്യധാരാമാധ്യമങ്ങളിലൂടെ അല്‍മുക്താദിര്‍ ജ്വല്ലറിയിലെ പരസ്യം കണ്ട് വിശ്വസിച്ച് വന്ന ഒട്ടേറെ ജനങ്ങളാണ് ഇത്തരത്തില്‍ വഞ്ചിതരായിരിക്കുന്നത്. Also Read; പിപിഇ കിറ്റ് […]