December 1, 2025

കുറുവ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികള്‍

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ, നാഗരാജു എന്നിവരെ പിടിച്ചത്. ഇവര്‍ തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളാണ്.എന്നാല്‍ പിടിയിലായ രണ്ടുപേര്‍ക്കും നിലവില്‍ സംസ്ഥാനത്ത് കേസുകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. Also Read ; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് എംഎല്‍എ, കടമയെന്ന് മുഖ്യമന്ത്രി; ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി വിജയന്‍ മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള […]

മകള്‍ക്ക് നേരെ നിരന്തര മര്‍ദ്ദനം; ആലപ്പുഴയില്‍ യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

ആലപ്പുഴ: മകള്‍ക്ക് നേരെ നിരന്തരമര്‍ദ്ദനം നടത്തിയെന്നാരോപിച്ച് ഭാര്യാപിതാവും ഭാര്യാ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് കൊല്ലപ്പെട്ടത്. റിയാസിന്റെ ഭാര്യാപിതാവ് നാസര്‍, ഭാര്യാസഹോദരന്‍ റിനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. റിയാസ് ഭാര്യ റിനീഷയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. നാസറും റിനീഷും പലതവണ താക്കീത് നല്‍കിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച ഇരുകൂട്ടര്‍ക്കും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ റിനീഷ് വെട്ടുകത്തികൊണ്ട് സഹോദരി ഭര്‍ത്താവിനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 37 വയസുള്ള റിയാസ് സംഭവ സ്ഥലത്തുവെച്ചു […]

ആലപ്പുഴയില്‍ ഗുരുതര ആരോഗ്യ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് ; സമരത്തിനൊരുങ്ങി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. കൂടാതെ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. അതേസമയം സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം. Also Read ; പുഷ്പ 2 റിലീസിനിടെ മരിച്ച […]

ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍

ആലപ്പുഴ: വലിയ സ്വപ്‌നങ്ങളുമായി പടികേറി വന്നവര്‍ തിരികെ പോകുന്നത് സ്വപ്‌നങ്ങള്‍ സഫലീകരിക്കാതെ ചേതനയറ്റ ശരീരവുമായി. അപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ക്യാമ്പസിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. Also Read ; ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ […]

ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അപകടത്തിന് കാരണമായെന്ന് ആര്‍ടിഒ

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എ കെ ദിലു പറഞ്ഞു. വാഹനത്തിലെ ഓവര്‍ലോഡ്,വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു. Also Read ; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം […]

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചു കേറുകയായിരുന്നു. മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. 8.30 ഓടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് […]

ആലപ്പുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെ സിപിഎം ഏരിയ കമ്മിറ്റിയംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ആലപ്പുഴ എരിയ കമ്മിറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. Also Read ; തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- […]

ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴയിലാണ് സംഭവമുണ്ടായത്.കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.തുടങ്ങീ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. സംഭവത്തില്‍ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ.ഷേര്‍ലി, പുഷ്പ എന്നിവരും അതോടൊപ്പം സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗര്‍ഭ […]

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിയും തുണിയും ; ഡോക്ടര്‍ക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച. പ്രസവ ശസ്ത്രക്രിയക്കെത്തിയ ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ പഞ്ഞിയും തുണിയും വെച്ച് തുന്നിക്കെട്ടി. ഇതോടെ വയറ്റിനുള്ളില്‍ രക്തം കട്ടപിടിക്കുകയും,പിന്നീട് രണ്ടാമതൊരു ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. സംഭവത്തില്‍ ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയില്‍ നടപടി ആവശ്യപ്പെട്ട് യുവതിയുടെ […]

ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ തകഴി കുന്നമ്മയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.തകഴി സ്വദേശികളായ തോമസ് ജോസഫ്,അശോക് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തോമസ് ജോസഫിന്റെ പെണ്‍സുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്.പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. Also Read ; നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍ ഏഴാം തീയതി വീട്ടില്‍ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക […]