December 1, 2025

ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം അപകടത്തിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ […]