December 1, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണ സംഘം മൊഴിയെടുക്കും, ശബ്ദസന്ദേശങ്ങളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. വരുംദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സംസാരിക്കുന്നവരുടെ മൊഴി രേഖപ്പെടുത്താനാണു നീക്കം. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലുള്ളത് രാഹുല്‍ തന്നെയാണെന്ന് സ്ഥിരീകരിക്കണം. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമടക്കം പരിശോധിക്കും. Also Read: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍, അതിനുള്ള […]

പരിപാടിയുടെ ശോഭ കെടും; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് നഗരസഭ

പാലക്കാട്: ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തയച്ചു. ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും എംഎല്‍എയ്ക്ക് നല്‍കിയ കത്തില്‍ പാലക്കാട് നഗരസഭ വ്യക്തമാക്കി. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് കത്ത് കൈമാറിയത്. Also Read: ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ല, വേറെ മരുന്നുണ്ട് […]

സോളാര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം തള്ളി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ സ്ഥാപിച്ചിട്ടും അമിത ബില്‍ ലഭിച്ചെന്നും കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരാണെന്നുമുള്ള മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലേ നല്‍കിയിട്ടുള്ളു. Also Read ;മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം അഞ്ച് കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവര്‍ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിലില്‍ 557 യൂനിറ്റാണ് ഉല്‍പാദിപ്പിച്ചത്. തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂനിറ്റ് ഗ്രിഡിലേക്ക് നല്‍കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ -399 യൂനിറ്റ്, […]