ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി

ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി. പുഷ്പ 2 സിനിമയുടെ പ്രൈമറി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെ പോലീസ് അറസ്റ്റ് ചെയതത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ജയില്‍ വാസത്തിന് ഒടുവിലാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ […]

വീട്ടിലേക്ക് അപ്രതീക്ഷിതമായി പോലീസെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അസ്വസ്ഥനായി, അനുമതിയില്ലാതെ വീട്ടിലേക്ക് കയറി വന്നതില്‍ നടന്‍ അതൃപ്തി അറിയിച്ചു, ഭാര്യയും പിതാവും പൊട്ടിത്തെറിച്ചു

അല്ലു അര്‍ജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നു. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് കെ ടി ആര്‍ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 […]

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയ്യേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌  യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേ സമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച വൈകീട്ട് പരിഗണിക്കുകയാണ്. ഇതില്‍ ഹൈക്കോടതി വിധി അനുസരിച്ചാകും നടനെ ജയിലിലേക്ക് മാറ്റണോ എന്നകാര്യത്തില്‍ കോടതി അന്തിമതീരുമാനമെടുക്കുക. Join  with metropost […]