• India

സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; തൊട്ടു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

തന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഇതു സംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍ കുറച്ച് സമയത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയതായും അതിനാല്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാ മില്‍ കുറിച്ചിരുന്നു. അല്‍ഫോന്‍സിന്റെ പോസ്റ്റിന് നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. സ്വയം തീരുമാനമെടുക്കാതെ ഡോട്കറുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയം നടത്തൂ എന്നടക്കം ആളുകള്‍ കമന്റുകളായി പോസ്റ്റിനടിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ […]