October 22, 2024

ആംബുലന്‍സില്‍ നിയമവിരുദ്ധമായി യാത്രചെയ്‌തെന്ന പരാതി ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂര്‍: തൃശൂര്‍ പൂര ദിവസം നിയമവിരുദ്ധമായി ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. തൃശ്ശൂര്‍ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് […]

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് നിയശ്ചയിച്ച് കേരളം ; മിനിമം ചാര്‍ജ് 600 മുതല്‍ 2500 രൂപ വരെ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഇതു സംബന്ധിച്ച വിവരമറിയിച്ചത്. തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. Also Read […]