October 16, 2025

അമീബിക് മസ്തിഷ്‌കജ്വരം വ്യാപനം; സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ചുക്കൊണ്ട് വ്യാപിച്ചുക്കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി. 12 മണി തുടങ്ങുന്ന ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് സഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനമായത്. ഹാപ്പി ബര്‍ത്ത്‌ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ് സഭ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വമായ രോഗം […]

അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് രണ്ട് പേര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മലപ്പുറം കണ്ണമംഗംലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണേത്ത് […]

താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരണം

താമരശ്ശേരി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ(9) ആണ് രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടി കുളിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കുളത്തില്‍ വന്ന് കുളിച്ചതെന്നും അവര്‍ പറഞ്ഞു. Also Read; കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. Also Read; ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും; ഇന്നലെ കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞ രണ്ടാഴ്ചയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു മണികണ്ഠന്‍. മുംബൈയില്‍ സഹോദരനൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. […]

തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു. Also Read; മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്കു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തും അമീബിക് മസ്തിഷജ്വരം സ്ഥിരീകരിക്കുന്നത്. […]

തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. ജില്ലയില്‍ ഇതുവരെ കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള […]

അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങളുള്ള നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര കണ്ണറവിളയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി കണ്ണറവിള, അനുലാല്‍ ഭവനില്‍ അഖില്‍(27) ആണ് കഴിഞ്ഞ മാസം 23ന് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ […]

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also Read ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്കും […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി […]

കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂര്‍: കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ […]

  • 1
  • 2