ലോക്കോപൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് കണ്ടതാണ് ആന്ധ്ര ട്രെയിന്‍ അപകടത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: ആന്ധ്ര ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 14 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ഒരു പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റും കോ പൈലറ്റും സംഭവ സമയത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പങ്കുവച്ചത്. Also Read ; തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































