November 21, 2024

വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ

മൂന്നാര്‍: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച് ആന ഗതാഗത തടസ്സമുണ്ടാക്കുകയും കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിടുകയും ചെയ്തിരുന്നു. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപമാണ് ആന നിലയുറപ്പിച്ചത്. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍.ആര്‍.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ […]

കടുത്ത ചൂടിലും മൃഗങ്ങളെ മാറ്റുന്നു. ഉപദേശകസമിതിയില്‍ എതിര്‍പ്പ്

തൃശ്ശൂര്‍: കനത്ത ചൂടില്‍ തൃശ്ശൂര്‍ മൃഗശാലയില്‍ നിന്ന് പുത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതില്‍ ഉപദേശക സമിതിയില്‍ എതിര്‍പ്പ്. അതേസമയം എതിര്‍പ്പ് അവഗണിച്ച് മൃഗങ്ങളെ മാറ്റാന്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പന്നിമാനുകളെയാണ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി പുത്തൂരിലേക്കു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. Also Read ; സിബിഐ എത്തിയില്ല, അന്വേഷണം നിലച്ച് സിദ്ധാര്‍ഥന്‍ കേസ് നേരത്തെ മൃഗശാലയില്‍നിന്ന് മയിലുകളെയും മറ്റു പക്ഷികളെയും പുത്തൂരിലേക്കു മാറ്റിയിരുന്നു. അടുത്ത ഘട്ടമായി മാര്‍ച്ച് 10 ന് മാറ്റുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ചൂടു കനക്കുന്ന സാഹചര്യത്തില്‍ […]

‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കില്‍ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു. Also Read ; ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി 1972ലെ വന്യജീവി സംരക്ഷണ നിയമം വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ […]