ഒരു പകല്‍കൂടി കാത്തിരിക്കാം, മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി അന്‍വര്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പിവി അന്‍വര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് തീരുമാനത്തിനായി ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തല്‍ക്കാലത്തേക്ക് നീട്ടിയതായി അന്‍വര്‍ അറിയിച്ചത്. Also Read; മഴ ശക്തം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 11 ജില്ലകളില്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































