December 3, 2024

ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി

ഗുരുവായൂര്‍: ക്ഷേത്രനഗരിയുടെ ഛായ മാറ്റുന്ന പദ്ധതികളുമായി ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2039 വരെ മുന്നില്‍ക്കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Also Read ; രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു ക്ഷേത്രത്തിന്റെ ഇന്നര്‍ റിങ് റോഡിനുള്ളില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിര്‍മാണം മാത്രമേ അനുവദിക്കൂ. സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിര്‍മാണാനുമതിയില്ല. ഇന്നര്‍ റിങ് റോഡിനും ഔട്ടര്‍ റിങ് റോഡിനുമിടയില്‍ നിര്‍മാണം അനുവദിക്കുമെങ്കിലും നിയന്ത്രണമുണ്ടാകും. […]