അര്‍ജുന്റെ മൃതദേഹ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറാന്‍ വൈകിയേക്കും
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറാന്‍ വൈകിയേക്കും. ഡിഎന്‍എ താരതമ്യ പരിശോധന ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായത്. Also Read; മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത അന്‍വറിന്റെ ഒളിയമ്പുകളെ നേരിടാന്‍ പാര്‍ട്ടി ; തീരുമാനം ഇന്നറിയാം… അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. […]