November 21, 2024

ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തുന്നു, അര്‍ജുനായുള്ള തിരച്ചില്‍ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് സൂചന

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. അടുത്തയാഴ്ച ഗംഗാവലി പുഴയില്‍ അര്‍ജുനായുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. Also Read; ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിങ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ ; വിദ്യാര്‍ത്ഥി അറസ്റ്റില്‍ ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് പരിശോധിച്ച് നാവികസേന അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ […]

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തില്ലെന്നാണ് വിവരം. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ച കാര്യം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനോട് മഞ്ചേശ്വരം എംഎല്‍എ കെഎം അഷറഫ് അറിയിച്ചു. Also Read ; വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു ഗംഗാവലി പുഴയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല […]

അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും ; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ തിങ്കളാഴ്ച എത്തിക്കും, അതുവരെ ഡൈവ് ചെയ്ത് പരിശോധിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. ഇന്ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ തിരച്ചില്‍ ഉണ്ടാവില്ല. അതേസമയം തിങ്കളാഴ്ച ഗോവയില്‍ നിന്ന് ഡ്രഡ്ജിങ് സംവിധാനം എത്തിക്കുമെന്നാണ് വിവരം. അതുവരെ മേഖലയില്‍ ഈശ്വര്‍ മല്‍പെയുടേയും നേവിയുടേയും നേതൃത്വത്തില്‍ ഡൈവ് ചെയ്ത് തിരച്ചില്‍ നടത്താനാണ് തീരുമാനം. Also Read ; വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കേരളവും ; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറിയുടെ ജാക്കിയുള്‍പ്പെടെ കണ്ടെത്തെട്ടിയിട്ടും ഇന്ന് […]

അര്‍ജുനായുള്ള തിരച്ചിലില്‍ കണ്ടെത്തിയത് ലോറിയുടെ ജാക്കി ; ഇന്നും തിരച്ചില്‍ തുടരും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ ലോറിയുടെ വീല്‍ ജാക്കി കിട്ടിയത് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ.ബുധനാഴ്ച കൂടുല്‍ ആളുകളെ തിരച്ചിലില്‍ കൂടെ ചേര്‍ക്കുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. റോഡില്‍ നിന്നും നൂറടി താഴ്ച്ചയിലും ഗംഗാവലിയില്‍ നിന്ന് 40 അടി താഴ്ച്ചയില്‍ നിന്നുമാണ് ഇന്നലെ ജാക്കി കിട്ടിയതെന്നും ഈശ്വര്‍ മല്‍പെ വ്യക്തമാക്കി. Also Read ; വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് വടകര എംപി […]

അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍; പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്കാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം പ്രതികൂല സാഹചര്യങ്ങളാണെങ്കിലും രക്ഷാദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ ഇനിയും തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. Also Read ; ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. […]

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എകെഎം അഷറഫ് എംഎല്‍എ. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വെള്ളിയാഴ്ച എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ പുഴയിലെ കുത്തൊഴുക്ക് കുറവുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരാന്‍ ഈശ്വര്‍ മല്‍പ്പെയ്ക്ക് അനുമതി നല്‍കും.എന്നാല്‍ ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു. Also Read ; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം […]

ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം കടലില്‍ ഒഴുകുന്ന നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയും കാണാതായിരുന്നു.ഈ പ്രദേശത്താണ് ഇപ്പോള്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്. Also Read ; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്…ഇന്ത്യയില്‍ അഭയം […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ തിരച്ചില്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ വ്യക്തമാക്കിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും. ഷിരൂരില്‍ ഇന്നും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ […]

അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക് ; രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേരള സര്‍ക്കാര്‍

ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും തുടരുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്.ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കും. Also Read ; പത്തിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ ; ഉത്തരവിറക്കി രാഷ്ട്രപതി ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് […]

അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരും, സാധ്യതമായതെല്ലാം ചെയ്യും : മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും നിരാശയില്‍. അതേസമയം അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദൗത്യമേഖലയില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്നും സാധ്യമായ പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും കണ്ടെത്തുന്നതു വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു. Also Read ; മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി അതേസമയം തിരച്ചിലിനായി […]