January 15, 2026

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു. Also Read ; ‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് […]

പട്നയില്‍ വിവാഹദിവസം കാമുകന്‍ മുങ്ങി; വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, പ്രതി

പട്ന: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. Also Read ; ബിജെപിയുടെ വിമര്‍ശനം; പിന്നാലെ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു […]

എകെജി സെന്റര്‍ ആക്രമണക്കേസില്‍ വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. Also Read ; ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നതോടെ പൊലീസ് സേനയില്‍ പിരിമുറക്കം; സ്വയം വിരമിക്കുന്നവരുടെ എണ്ണം കൂടി അന്വേഷണ സംഘം ഡല്‍ഹിയിലെത്തി ഇന്നുതന്നെ സുഹൈലിനെ തിരുവനന്തപുരത്ത് എത്തിക്കും. എകെജി സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം രണ്ട് വര്‍ഷമായി […]

കളിയിക്കാവിള കൊലക്കേസ്; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയിലായി, കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. Also Read ; പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍; കേസ് റോഡ് തടസ്സപ്പെടുത്തിയതിന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. കാറിന്റെ രേഖകള്‍ […]

കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. Also Read ; സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട […]

വളാഞ്ചേരിയില്‍ വിവാഹിതയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. Also Read ;വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ മദ്യലഹരിയിലായിരുന്ന […]

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍; പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാവശ്യം

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. Also Read  ;മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ ആം ആദ്മി പാര്‍ട്ടി ദുരന്തം നടുക്കിയ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കള്ളാക്കുറിച്ചിക്കാര്‍ പറഞ്ഞു. പുതിയ […]

ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍ വീട്ടില്‍ മേരി കുഞ്ഞുമോന്‍ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കല്‍കൂന്തല്‍ ചേമ്പളം കിഴക്കേകൊഴുവനാല്‍ വീട്ടില്‍ ജെസി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെയാണ് കബളിപ്പിച്ചത്. ഇവരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്‌സായും സര്‍വീസ്ചാര്‍ജായും […]

ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടി

തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. Also Read ;കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ […]

പറവൂരിലെ കത്രിക വയറ്റില്‍ കുത്തി മരിച്ച സിബിന്റെ മരണത്തില്‍ വഴിത്തിരിവ്, നടന്നത് കൊലപാതകം; കുത്തിക്കൊന്നത് ഭാര്യ രമണി, അറസ്റ്റില്‍

കൊച്ചി: എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂര്‍ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വെച്ച് സിബിന് വയറ്റില്‍ കത്രികവെച്ച് കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിന്‍ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്. Also Read ;രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും; ആകാംക്ഷയോടെ രാഷ്ട്രീയകേരളം […]