January 15, 2026

സിദ്ധാര്‍ഥന്റെ മരണം; പ്രതികളെ സി.ബി.ഐ കസ്റ്റഡിയിലെടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കും. ഇതിനിടെ, സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്താന്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സി.ബി.ഐ. Also Read ;ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരാഴ്ച ഇനി വയനാട്ടില്‍ തുടരും. കേസ് രേഖകളുടെ പകര്‍പ്പ് കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍. സജീവന്‍ സി.ബി.ഐക്ക് കൈമാറി. കോടതിയില്‍ […]

മുവാറ്റുപുഴ ആള്‍ക്കൂട്ട കൊലപാതകം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മുവാറ്റുപുഴ ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് ഇതുവരെ അറസ്റ്റിലായത്. അരുണാചല്‍ സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വാളകം കവലയിലാണ് ഈ സംഭവം നടന്നത്. Also Read ;സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ് പെണ്‍സുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെ എത്തിയത്. സുഹൃത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലില്‍ അടിച്ചതിനെ തുടര്‍ന്ന് […]

അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

അബുദാബി :അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ്(38) അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങള്‍ […]

വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

കടുത്തുരുത്തി: വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്നപേരില്‍ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഞീഴൂര്‍ വില്ലേജ് ഓഫിസര്‍ ജോര്‍ജ് ജോണ്‍ (52) ആണ് അറസ്റ്റിലായത്.കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന രജിസ്‌ട്രേഷന്‍ നടത്താന്‍ പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നു. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 290 സ്ഥാനാര്‍ത്ഥികള്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫിസില്‍ സമര്‍പ്പിക്കാന്‍ കൈക്കൂലിയായി 1300 രൂപ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നു .വില്ലേജ് ഓഫീസിലെ വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്ന പേരിലാണ് പണം […]

വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനെയാണ് ഭിക്ഷക്കാരന്‍ ആക്രമിച്ചത്. ആക്രമിച്ച ഉടനെ അയാള്‍ ഓടി രക്ഷപ്പെട്ടു. Also Read ; കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭക്ഷണ വില്‍പ്പനക്കാരെ ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ വെച്ച് […]

കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയ നടത്തിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്. മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് ഈ നടപടി. Also Read ; ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു കെ കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര […]

‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശ്ശൂര്‍: ടിടിഇ കെ വിനോദിന്റെ കൊലപാതകത്തില്‍ പ്രതി രജനികാന്തനെതിരെ കൊലക്കുറ്റം ചുമത്തി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയെന്ന് തള്ളിയിട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എസ്11കോച്ചിന്റെ പിന്നില്‍ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകള്‍ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണം. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് കഴിഞ്ഞപ്പോഴാണ് ടിടിഇ ടിക്കറ്റ് […]

പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍

ഇടുക്കി: മറയൂരില്‍ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. പശ്ചിമബംഗാളില്‍നിന്ന് മറയൂര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ബംഗ്‌ളാദേശ് മൈമന്‍ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തുകയും ചെയ്തു. Also Read ; മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം മറയൂരില്‍ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയില്‍ 2023 നവംബര്‍ 15-നാണ് […]

ഹോളി ആഘോഷത്തിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ അപമാനിച്ച കേസ്; നാല് പേര്‍ പിടിയില്‍

ലക്‌നൗ: ആശുപത്രിയില്‍ പോകുകയായിരുന്ന മുസ്ലീം കുടുംബത്തെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്‌കൂട്ടറില്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു യുവാവിന്റെ വണ്ടി തടഞ്ഞ്, കളര്‍ മൂവരുടെയും മുഖത്ത് തേക്കുകയായിരുന്നു. കൂടാതെ വെള്ളമൊഴിക്കുകയും ചെയ്തു. Also Read ;ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘമാളുകള്‍ മുസ്ലീം കുടുംബത്തെ തടയുന്നതും, ജയ് ശ്രീറാമെന്നും, ഹാപ്പി ഹോളിയെന്നും പറഞ്ഞുകൊണ്ട് […]

പ്രതിയുടേതെന്ന് കരുതി പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്;അബദ്ധമായത് മാറിയ ഫോണ്‍ നമ്പര്‍

കാസര്‍കോട്: അടിപിടിക്കേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈല്‍ നമ്പര്‍ മാറിപ്പോയതാണ് പരാതിക്കാരന്റെ വീട് വളയാന്‍ കാരണം എന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂര്‍പാറ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂര്‍പാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ സാരമായി പരിക്കേറ്റ സച്ചിന്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ജോലി […]