January 15, 2026

കെജ്രിവാളിന് 50 കോടി ഡീൽ; കവിതയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇ ഡി

ഡൽഹി: മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും തമ്മിൽ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി. കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി പറയുന്നു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‍രിവാള്‍ പറഞ്ഞതായുള്ള മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്‍രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്. Also Read ; തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ജോലി […]

ജയിലില്‍ നിന്ന് ഭരണം നടത്താന്‍ കെജ്രിവാളിന് സാധിക്കുമോ? കേന്ദ്രം ഇടപെടുമോ? നിയമം ഇങ്ങനെ

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഭരണം തുടരുമെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അറസ്റ്റിലായ മുഖ്യമന്ത്രിക്ക് ജയിലില്‍ വച്ച് ഭരണം നടത്താന്‍ സാധിക്കുമോ, നിയമവശം എന്താണ്…? Also Read ; ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും ജയിലില്‍ കഴിയുന്ന വേളയില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അരവിന്ദ് കെജ്രിവാളിന് നിയമ പ്രകാരം തടസമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ദൈനംദിന […]

കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഐടിഒ ജംഗ്ഷനില്‍ വന്‍സംഘര്‍ഷം നടന്നു. ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധം നടത്തുന്നത്. ഡല്‍ഹി മന്ത്രിയായ അതീഷി മര്‍ലീനയെയുള്‍പ്പടെ നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനകം തന്നെ നഗരത്തിനകത്ത് വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനടക്കം വിവിധ നേതാക്കള്‍ […]

മദ്യലഹരിയില്‍ സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു

ആലപ്പുഴ: മദ്യലഹരിയില്‍ ഇരട്ട സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി നങ്ങ്യാര്‍കുളങ്ങര കവലയില്‍ വെച്ച് ഇവര്‍ ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി സഹോദരങ്ങളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്കിടയില്‍ ഇരുവരും പരാക്രമം കാട്ടി ഇവര്‍ ആശുപത്രിയുടെ വാതിലും തകര്‍ത്തു. Also Read; ‘എന്റെ കയ്യിലുള്ളത് ആറ്റം ബോംബാണ് മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും എനിക്കറിയാം’ മുന്നറിയിപ്പ് […]

പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ

ജയ്പൂര്‍: തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ ജലസംഭരണിക്ക് മുകളില്‍ കയറി ദളിത് സ്ത്രീ. രാജസ്ഥാനിലെ ജയ്പൂരിലാിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ താഴെ വലകള്‍ കെട്ടി പോലീസ് സുരക്ഷിതത്വം ഉറപ്പാക്കി. Also Read; തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ തുടര്‍ന്ന് ജലസംഭരണിക്ക് മുകളില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ സംസാരിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്. സ്ത്രീയെ പിന്നീട് […]

വയനാട്ടിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഇന്‍സ്റ്റാഗ്രാം ചാറ്റ് ചെയ്ത യുവാവ് എറണാകുളത്ത് അറസ്റ്റിലായി

സുല്‍ത്താന്‍ ബത്തേരി : ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി . ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് ഈ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ പെണ്‍കുട്ടിയും ആദിത്യനും ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. Also Read ; പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 20നാണ് വിദ്യാര്‍ഥിനി […]

ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍

തിരുവനന്തപുരം: വീട്ടില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. Also Read ; ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു ”ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കിലും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കില്‍ അതു ചെയ്യുമായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഒളിച്ചു നടക്കുന്ന ആളാണോ? ഇതു യൂത്ത് കോണ്‍ഗ്രസ് സമരങ്ങളോടുള്ള പ്രതികരണമാണ്. ‘നവ ഗുണ്ട സദസി’നെതിരെ നടത്തിയ പ്രതിഷേങ്ങളിലെ അസഹിഷ്ണുത […]

യുവ നടിയെ വിമാനത്തിൽ അപമാനിച്ച കേസ്; അറസ്റ്റ് തടയാണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: വിമാനത്തിൽ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയാണമെന്ന പ്രതി ആന്റോയുടെ ആവശ്യം എറണാകുളം ജില്ലാ സെ‌ഷൻസ് കോടതി തള്ളി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. Also Read: വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കേസിൽ പൊലീസിനോട് റിപ്പോർട്ട്‌ നൽകാൻ കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന […]