October 16, 2025

എ ഐ അപകടകാരിയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: എം വി ഗോവിന്ദന് പിന്നാലെ എഐയുമായി ബന്ധപ്പെട്ട പ്രതികരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീറും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്. എല്ലാ മേഖലകളിലും എ ഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം, എന്നാല്‍ നല്ല വശങ്ങള്‍ വരുമ്പോള്‍ ചീത്ത വശങ്ങളും വരുമെന്ന് ഓര്‍ക്കണം. എ ഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും സ്പീക്കര്‍ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷനിലാണ് എ ഐക്കെതിരായ സ്പീക്കറുടെ പരാമര്‍ശം. Also Read; തോമസ് […]

ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാമി ചാറ്റ് ബോട്ട്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ഥാടന കാലം സമ്മാനിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന സ്വാമി ചാറ്റ് ബോട്ട് എന്ന എ ഐ സഹായിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്വാമി ചാറ്റ് ബോട്ട് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം സ്വാമി ചാറ്റ് ബോട്ട് ഉറപ്പ് വരുത്തുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ […]

ചാറ്റ്ജിപിടി അരമണിക്കൂര്‍ പണി മുടക്കി ; പരസ്യമായി മാപ്പ് പറഞ്ഞ് സിഇഒ

കാലിഫോര്‍ണിയ: എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി അരമണിക്കൂര്‍ നേരം പണിമുടക്കിയതില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ലോകവ്യാപകമായി ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിഇഒ മാപ്പ് ചോദിച്ചത്. Also Read; ദിവ്യയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗണ്‍ ഡിറ്റെക്ടറിന്റെ കണക്കുകള്‍ പ്രകാരം 19,000ത്തിലേറെ പരാതികളാണ് ചാറ്റ്ജിപിടിയിലെ പ്രശ്നം സംബന്ധിച്ച് ഉയര്‍ന്നത്. ചാറ്റ്ജിപിടിയുടെ സേവനം ലഭിക്കുന്നില്ല എന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി. […]

ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിര്‍മിതബുദ്ധി ഡീപ് ഫേക്കുകള്‍ നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ […]