December 1, 2025

കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തലസ്ഥാനത്ത് തുടങ്ങും. കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നൃത്തത്തില്‍ 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.   അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളാണ് ഇത്തവണയുള്ളത്. കലാപൂരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഹയര്‍ […]

കലോത്സവത്തില്‍ എ ഗ്രേഡ് നേടി; മടക്കയാത്രയില്‍ വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടി സന്തോഷത്തോടെ മടങ്ങിയ പത്താം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാല്‍ വിരല്‍ നഷ്ടമായി. വട്ടപ്പാട്ട് മത്സരത്തില്‍ ടീമിന് എ ഗ്രേഡ് നേടിയ സന്തോഷത്തോടെ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസലും കൂട്ടുകാരും സീറ്റ് കിട്ടാത്തതിനാല്‍ വാതിലില്‍ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്. Also Read ; ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന ശനിയാഴ്ച രാത്രി ചെന്നെ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു […]