വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി പത്തരയോടെ വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ അച്ഛന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘അച്ഛന്റെ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി പുറത്തുവിടുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദന്‍മാഷും ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍ വന്ന് […]