December 1, 2025

എം.വി ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി പ്രകാശിനെ കാലുവാരിയെന്ന സി.പി.എം മുഖപത്ര ലേഖനത്തിലെ എം.വി. ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരണവുമായി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. എം.വി. ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read; മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു എം.വി. ഗോവിന്ദന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും മറുപടി പറയും. സ്ഥാനാര്‍ഥിയായ താന്‍ സിപിഎം സംസ്ഥാന നേതാവിന്റെ ആരോപണത്തിന് മറുപടി പറയേണ്ടതില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ […]

ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവി പ്രകാശ് തോറ്റത്: എം വി ഗോവിന്ദന്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനായി പാലം വലിച്ചത് ആര്യാടന്‍ ഷൗക്കത്ത് ആണെന്ന് സിപിഐഎം. ഇതിന്റെ ഫലമായാണ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ തിരിഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. ‘രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2021 ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി പ്രകാശിനെതിരെ പി വി അന്‍വര്‍ 2000 ലധികം […]

ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി അപമാനിച്ചു, അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പുണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. […]

പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ്

മലപ്പുറം: പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അന്‍വര്‍ ഓഫീസിന്റെ മുഖം മാറ്റിയത്. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതിനു പിന്നാലെ ഓഫീസിലെ ബോര്‍ഡ് ഉള്‍പ്പടെ മാറ്റിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ വീടിന്റെ മുന്‍പിലാണ് ഓഫീസ്. Also Read; പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനില്‍ ഹാജരായി ഷൈന്‍ ടോം ചാക്കോ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല അതിനിടെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം […]

  • 1
  • 2