December 1, 2025

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു; ആശമാര്‍ സമരം അവസാനിപ്പിക്കുന്നു 

തിരുവനന്തപുരം: ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. തുടര്‍ച്ചായായ 265 ദിവസമായി ആശാ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഉന്നയിച്ചിരുന്നു ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ […]

ആശാ സമരം 68ാം ദിവസവും തുടരുന്നു; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി എട്ടാം ദിവസത്തിലേക്കും നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടക്കുമ്പോഴും തീരുമാനമെടുക്കാതെ സര്‍ക്കാര്‍. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിനാല്‍ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. Also Read; വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരുള്‍പ്പെടെ 45 പേര്‍ക്ക് നിയമന ശുപാര്‍ശ ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് […]

ആശാസമരം അമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: ആശാസമരം ഇന്ന് അമ്പതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സര്‍ക്കാറിന് മുന്നിലേക്ക് മുടിമുറിച്ചെറിഞ്ഞാണ് ആശമാര്‍ ഇന്ന് പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവര്‍ക്കര്‍ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം. Also Read; ചെറിയ പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്ഗാഹുകള്‍ ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ […]

‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ് യു സി ഐ തുടങ്ങിയവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആശാവര്‍ക്കര്‍മാരോട് വിരോധമില്ലെന്നും ആശ വര്‍ക്കര്‍മാരുടെ സമരമല്ല, സമരം ഏകോപിപ്പിക്കുന്ന ആള്‍ക്കാരാണ് പ്രശ്‌നമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൂടാതെ ഈ സമരത്തിന് പരിഹാരം കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ് അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിക്കുകയാണ്. […]

സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാപകല്‍ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ കടന്നത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സമരം വൈകുന്നേരം […]

സമരം 27-ാം ദിനത്തിലേക്ക്; വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഇന്ന് സമരവേദിയില്‍ എത്തും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് […]

‘മനസാക്ഷി ഉള്ളവര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും’, കെ എന്‍ ഗോപിനാഥ് ആശവര്‍ക്കര്‍മാരെ അധിക്ഷേപിച്ചതിന് മറുപടിയുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥിന്റെ ‘ഉമ്മ കൊടുത്തോ’ പരാമര്‍ശത്തെ വിമര്‍ശിച്ചും വടകര എം പി ഷാഫി പറമ്പില്‍ രംഗത്ത്. മനസാക്ഷി ഉള്ളവര്‍ക്ക് ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മ കൊടുക്കാന്‍ തോന്നും. കാരണം ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വര്‍ക്കര്‍മാരെന്നും ഷാഫി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി […]

ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു. Also Read; ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍ നിരവധി സമരങ്ങള്‍ പാര്‍ലമെന്റിന് മുന്നിലും കേന്ദ്ര ഓഫീസിന് മുന്നിലും […]

ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിത കാല സമരം പതിനേഴാം ദിവസത്തിലും തുടരുന്നു. ഓണറേറിയം വര്‍ധനയില്‍ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍എച്ച്എം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്തിന് എതിരെ ആശാവര്‍ക്കര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എമ്മിന്റെ ഭീഷണി ഉത്തരവ് തള്ളിക്കളയുന്നുവെന്നും ഏകപക്ഷീയമായ നടപടിയാണിതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. Also Read; ‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’: പി വി അന്‍വര്‍ സമരത്തിലുള്ള ആശവര്‍ക്കര്‍മാര്‍ […]

പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ആശ വര്‍ക്കര്‍മാര്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിനായുള്ള നടപടികള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. Also Read; വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്കര്‍ക്ക് അധിക ചുമതല […]

  • 1
  • 2