December 1, 2025

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എംഹസന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി നിലപാട് തിരുത്തണം. ഐഎന്‍ടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കുമെന്നും അതിനൊപ്പം നില്‍ക്കുകയാണ് ഐഎന്‍ടിയുസി ചെയ്യേണ്ടതെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. Also Read; പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന […]

ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല എയിംസ് മാത്രം: കെ.വി തോമസ്

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആശാസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു. എയിംസ്, ആര്‍.സി.സിയുടെ അപ്ഗ്രഡേഷന്‍, വയനാട് മെഡിക്കല്‍ കോളജ് എന്നീ വിഷയങ്ങള്‍ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. Also Read; കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ […]

മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ . സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് […]

സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാപകല്‍ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ കടന്നത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സമരം വൈകുന്നേരം […]