നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ തുടരന്വേഷണം നടത്തിയശേഷം മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുവാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു അതാണ് […]