മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: കോടനാട് ആനക്കൂട്ടില്‍ ചികിത്സയിലിരിക്കെ ചെരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിരപ്പിള്ളിയില്‍ നിന്നും മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ് കോടനാട് അഭയാരണ്യത്തില്‍ ചികിത്സക്കായി എത്തിച്ച കൊമ്പന്‍ ഇന്നലെ ഉച്ചയോടെയാണ് ചെരിഞ്ഞത്. മുറിവില്‍ […]